Home Movie Review Villian Movie Review by BMK | Starring Mohanlal

Villian Movie Review by BMK | Starring Mohanlal

694
0
SHARE

Movie Review: “Villan”. By Balu Murali Krishna [BMK]

Language:Malayalam
Screenplay & Direction: B.Unnikrishnan
Producer: Rockline Venkatesh

Starring:
Mohanlal, Vishal, Manju Warrier, Hansika Motwani, Raashi Khanna.

Music by: 4 Music
BGM: Sushin Shyam
Cinematography: Manoj Paramahamsa & N. K. Ekambaram
Editing:Shameer Mohammed

Running time:144 Minutes

Review:

റോക്ക് ലൈൻ വെങ്കടേഷ് നിർമിച്ചു ബി.ഉണ്ണികൃഷ്ണൻ തിരക്കഥയും സംവിധാനവും  നിർവഹിച്ച ത്രില്ലെർ സ്വഭാവത്തിലുള്ള ചിത്രമാണ് “വില്ലൻ”.രണ്ടു മണിക്കൂർ ഇരുപത്തിനാലു  മിനിറ്റ് ഉള്ള ഈ ചിത്രത്തിൽ മോഹൻലാൽ,മഞ്ജുവാരിയർ,വിശാൽ,രാശിഖന്ന,ഹൻസിക,ശ്രീകാന്ത്,സിദ്ദിഖ്, സായികുമാർ,ചെമ്പൻ വിനോദ്, രഞ്ജിപണിക്കർ തുടങ്ങിയ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നു….

കഥാസാരം:

മോഹൻലാൽ മാത്യു മാഞ്ഞൂരാൻ എന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിന്റെ ചുമതലയുള്ള എ.ഡി.ജി.പി ആയി ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു…നീതിക്കും ന്യായത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന തന്ത്രശാലിയും കുറ്റാനേഷണത്തിൽ

പ്രഗത്ഭനുമായ മാത്യു മാഞ്ഞൂരാന്റെ ജീവതത്തിൽ വിധി ക്രൂരമായി തനിക്കു പ്രിയപ്പെട്ടവരേ  എന്നെന്നേക്കുമായി തട്ടിയെടുത്തപ്പോൾ  അദ്ദേഹം മാനസികമായി തളർന്നു പോകുന്നു.സർവീസിൽ നിന്നും വോളന്ററി റീട്ടയർമെന്റ് വാങ്ങി പോകാൻ അവസാന ഡ്യൂട്ടിക്ക് ഓഫീസിൽ വരുന്ന ദിവസം നഗരത്തിൽ ദാരുണമായ മുന്ന് കൊലപാതകങ്ങൾ നടക്കുന്നു…..ഈ അന്വേഷണം തന്റെ ഏറ്റവും അടുത്ത മേൽ ഉദോഗസ്ഥന്റെ അഭ്യർത്ഥന മാനിച്ചു മാത്യു ഏറ്റെടുക്കുന്നു….

സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ട സഹായിക്കാൻ ആരും ഇല്ലാത്തവർക്ക് വേണ്ടി, തെറ്റ് ചെയ്തിട്ടും അധികാരവും,സമ്പത്തും കയ്യിൽ ഉള്ളവർ നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപെടുമ്പോൾ അവർക്കു അവർ അർഹിക്കുന്ന കഠിനമായ മരണ ശിക്ഷ വിധിക്കുന്ന ഒരു കൊലപാതകി……

ആ കൊലപാതകി നഗരത്തിൽ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുന്നു… പിന്നീട് മാത്യു മാഞ്ഞൂരാൻ അന്വേഷണത്തിലൂടെ കൊലപാതകിയെ എങ്ങെനെ കണ്ടെത്തുന്നു?  കൊല ചെയ്യാൻ കൊലയാളിക്ക് പറയാനുള്ള കാരണം എന്ത്?

ആരാണ് കൊലയാളി?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് “വില്ലൻ”..

നന്മയും തിന്മയും തമ്മിലുള്ള സങ്കർഷം ത്രില്ലെർ സ്വഭാവത്തിൽ നിന്ന് കൊണ്ട് കഥാപാത്രങ്ങളുടെ വിവിധ വികാര വിചാരങ്ങളിലൂടെ  പറഞ്ഞു വെക്കാൻ ശ്രമിക്കുന്ന ചിത്രമാണ് ബി.ഉണ്ണികൃഷ്ണന്റെ “വില്ലൻ”….

“വില്ലൻ”എന്ന  ചിത്രത്തെ വിശദമായി,സൂക്ഷ്മമായി അപഗ്രദിക്കുമ്പോൾ ഇനി പറയുന്ന മികവും പോരായ്മകളും നമുക്ക് ദൃശ്യമാകും…

മോഹൻലാൽ എന്ന നടന്റെ സമീപ കാലത്തു നാം കണ്ട ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് “വില്ലൻ”..ഭാവാത്മകമായ ചില രംഗങ്ങൾ അദ്ദേഹം ഗംഭീരമാക്കി….

മഞ്ജുവാരിയർ തനിക്കു ലഭിച്ച റോൾ ഹൃദയ സ്പർശിയായി അവതരിപ്പിച്ചു…ലാലിനോടൊപ്പം ഉള്ള ഓൺസ്ക്രീൻ കെമിസ്ട്രി മികച്ചു നിന്നു..

രാശി ഖന്ന പോലീസ് ഓഫീസറുടെ റോളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മലയാള സിനിമ അരങ്ങേറ്റം ശ്രദ്ധേയമാക്കി…..ഹൻസികയും തനിക്കു ലഭിച്ച അവസരം മോശമാക്കിയില്ല….

ചെമ്പൻവിനോദും,സിദ്ദിഖ്ക്കും,   സായ്‌കുമാറും എല്ലാം തങ്ങളുടെ അഭിനയത്തികവ് നന്നായി അവതരിപ്പിച്ചു കയ്യടി നേടുന്നു….രൂപത്തിലും ഭാവത്തിലുമുള്ള മികവ് അഭിനയത്തിൽ വരുത്താൻ വിശാലിനായില്ല എന്നത് ഒരു കല്ലുകടിയായി മാറി…

ഒപ്പം എന്ന സിനിമയ്ക്കു ശേഷം “4 മ്യൂസിക്” സംഗീതം നൽകിയ ചിത്രമാണ് വില്ലൻ….അവർ ഈണം നൽകി യേശുദാസ് ആലപിച്ച “കണ്ടിട്ടും കണ്ടിട്ടും” എന്ന ഗാനം കേൾക്കാൻ സുഖമുള്ളതാണ്….

സുഷിൻ ശ്യാം നൽകിയ പശ്ചാത്തല സംഗീതം ചടുലവും ചിത്രത്തിന്റെ ത്രില്ലെർ സ്വഭാവത്തിന് അനുയോജ്യവുമാണ്… എഡിറ്റിംഗും ഛായാഗ്രഹണവും  നല്ല നിലവാരം പുലർത്തി….  ഗ്രാഫിക്സും നന്നായി തന്നെ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു……

ആക്ഷൻ രംഗങ്ങൾ  ചടുലമായി അവതരിപ്പിക്കപ്പെട്ടപ്പോൾ  അവസാന രംഗങ്ങളിലെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് പഴയകാല ജോസ്പ്രകാശ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു….

ബി.ഉണ്ണികൃഷ്ണൻ അവതരണത്തിലും സംവിധാനത്തിലും കാണിച്ച പുതുമയും ആത്മാർത്ഥതയും പ്രേമേയത്തിലും തിരക്കഥയിലും കാണിച്ചില്ല എന്നതാണ് വില്ലന്റെ ഏറ്റവും വലിയ പോരായ്മ….പ്രേമേയപരമായി  മുൻകാല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒന്നും നല്കാൻ വില്ലന് സാധിക്കുന്നില്ല….

ത്രില്ലെർ ചിത്രങ്ങൾക്ക് ആവേശം നൽകുന്നത്  അവസാനം വരെ കാത്തു സൂക്ഷിക്കുന്ന സസ്‌പെൻസും പിന്നെ തിരക്കഥയിൽ സമർത്ഥമായി ഉൾപ്പെടുത്തുന്ന ട്വിസ്റ്റുകളുമാണ്……ഇതു രണ്ടും വില്ലൻ നൽകുന്നില്ല എന്നതാണ് ഇതിനെ ഒരു കണ്ടിരിക്കാൻ കഴിയുന്ന ആവറേജ് ചിത്രം മാത്രം ആക്കി മാറ്റുന്നത്….

വമ്പൻ പ്രതീക്ഷ ഇല്ലാതെ,ക്ലാസ് എന്നോ മാസ്സ് എന്നോ വേർതിരിക്കാതെ തീയേറ്ററിൽ കാണാൻ പോയാൽ മോഹൻലാലിൻറെ നല്ല അഭിനയ മുഹൂർത്തങ്ങൾ ആസ്വദിച്ചു കണ്ടിറങ്ങി പോരാൻ  കഴിയുന്ന ചിത്രമാണ് നല്ല സംവിധാനവും മോശം തിരക്കഥയുമായി എത്തിയ ബി.ഉണ്ണികൃഷ്ണന്റെ “വില്ലൻ”.

BMK

SHARE
Previous articleKuttanadan Marpappa, upcoming film of Kunchacko Boban
Next articleAskar Ali stars in debutant Arun Vaiga film Chembarathipoo
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here