Movie Review : Aadhi. By Balu Murali Krishna [BMK]
Directed by :Jeethu Joseph
Produced by:Antony Perumbavoor
Written by :Jeethu Joseph
Music by :Anil Johnson
Cinematography :Satheesh Kurup
Edited by :Ayoob Khan
Running time:159 minutes
Cast:Pranav Mohanlal,Aditi Ravi, Anusree, Jagapati Babu, Lena, Sharafudheen, Siddique, Siju Wilson,Meghanathan…
നിരൂപണം:
പ്രേക്ഷകർക്ക് വാനോളം പ്രതീക്ഷകൾ നൽകിയാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത “ആദി” എന്ന സിനിമ തീയേറ്ററുകളിൽ എത്തിയത്…മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം,ആശിർവാദ് സിനിമാസ് നൽകിയ
വമ്പൻ പ്രീ റിലീസ് പബ്ലിസിറ്റി ,പിന്നെ ജീത്തു ജോസഫ് ദൃശ്യത്തിന് ശേഷം ഒരുക്കുന്ന ത്രില്ലെർ ചിത്രം …ഇതെല്ലാം പ്രേക്ഷക പ്രതീക്ഷകളെ ഉയർത്തിയ കടകങ്ങളാണ്. “ആദി” ഈ പ്രേക്ഷക പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയോ എന്നാണ് ഈ നിരൂപണത്തിലൂടെ പങ്കുവെക്കുവാൻ ശ്രമിക്കുന്നത് …
വളരെ പതിഞ്ഞ താളത്തിൽ ആരംഭിച്ചു പിന്നീട് ചടുലവേഗത്തിൽ പുരോഗമിക്കുന്ന ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ജീത്തു ജോസഫ് “ആദി” ഒരുക്കിയിരിക്കുന്നത്.ഇതിലെ നായകൻ ആദി (പ്രണവ്) സംഗീതം ഇഷ്ടപെടുന്ന,ഒരു നല്ല സംഗീത സംവിധായകനാവാൻ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരനാണ്.അച്ഛൻ (സിദ്ദിഖ് )മകന് അവന്റെ സ്വപ്നമായ സംഗീത സംവിധായകനാവാൻ രണ്ടു വർഷം സമയം നൽകിയിരിക്കുന്നു…അമ്മ (ലെന) മകന് പ്രോത്സാഹനവുമായി എപ്പോഴും കൂടെയുണ്ട് …അങ്ങെനെ അവരുടെ ജീവിതം ശാന്തമായി പോകുന്നു …..ഒരിക്കൽ ആദി അവന്റെ അച്ഛൻ ആവശ്യപെട്ടതനുസരിച്ചു ,എന്നാൽ അവനു കൂടി പ്രയോജനമുള്ള ഒരു കാര്യത്തിനായി ബാംഗ്ലൂരിൽ എത്തുകയും അവിടെ വെച്ച് അവിചാരിതമായി ആദി ഒരു കൊലപാതകത്തിന് സാക്ഷിയാവുകയും ചെയ്യുന്നു….പിന്നീട് അവന്റെ ജീവിതത്തിൽ പുതിയ ഒരുപാടു ശത്രുക്കളും മിത്രങ്ങളും കടന്നു വരുന്നു…തുടർന്ന് ഒരുപാടു സംഘർഷ മുഹൂർത്തങ്ങളിലൂടെ ആദി കടന്ന് പോവുന്നു..ഒടുവിൽ ഈ പരീക്ഷണങ്ങളെ അവൻ എങ്ങെനെ അതിജീവിക്കുന്നു എന്ന് ഒരു ത്രില്ലെർ സ്വഭാവത്തിൽ അവതരിപ്പിച്ചു ,ഒരുപാടു ട്വിസ്റ്റുകളോ,സസ്പെൻസോ ഇല്ലാതെ പൂർണമാവുന്ന ചിത്രമാണ് “ആദി”.
അഭിനയത്തിൽ സിദ്ദിഖ് മികച്ചു നിന്നപ്പോൾ ലെനയുടെ അഭിനയത്തിൽ പലപ്പോഴും അതിഭാവുകത്വും പ്രകടമായി മുഴച്ചു നിന്നു…ഷറഫുദീനും അനുശ്രീയും തമ്മിലുള്ള സംഭാഷണങ്ങൾ രസകരമായി തോന്നി…ഒപ്പം അവരുടെ അഭിനയവും മികവ് പുലർത്തി..മേഘനാഥനും തന്റെ വേഷം നന്നായി തന്നെ അവതരിപ്പിച്ചു.പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായതുകൊണ്ടും താരതമ്യം ചെയ്യാൻ മുൻകാല ചിത്രങ്ങളോ കഥാപാത്രങ്ങളോ ഇല്ലാത്തതു കൊണ്ടും അദ്ദേഹത്തിന്റെ അഭിനയത്തെ ഇപ്പോൾ വിലയിരുത്തുന്നത് അവസരോചിതമല്ലാത്തതിനാൽ അതിനു മുതിരുന്നില്ല….എന്നാൽ ശാരീരിക ക്ഷമതയും കായിക അധ്വാനവും ഏറെ ആവശ്യമുള്ള ആക്ഷൻ രംഗങ്ങളിൽ പ്രണവ് ഗംഭീരമായിരുന്നു.മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി കടന്നു വന്ന ഈ യുവതാരം തീർച്ചയായും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നമ്മളെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കും എന്ന് ഉറപ്പായും വിശ്വസിച്ചുകൊണ്ട് പ്രണവിന് എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു..
ജീത്തു ജോസഫ് തന്റെ മുൻകാല ചിത്രങ്ങളിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്‌തമായി ഒന്നും കഥയിലോ തിരക്കഥയിലോ അവതരിപ്പിക്കാൻ ശ്രമിച്ചില്ല എന്നത് ഒരു പോരായ്മതന്നെയാണ്…എന്നാൽ സംവിധാനത്തിൽ പ്രത്യേകിച്ചും സംഘട്ടന രംഗങ്ങളിൽ അദ്ദേഹം തന്റെ കൈയടക്കം തെളിയിച്ചിട്ടും ഉണ്ട് …..ഇതിനെല്ലാം അപ്പുറം മലയാളി പ്രേക്ഷകന് അത്ര പരിചിതമല്ലാത്ത “പാർക്ക്കൂർ”എന്ന അഭ്യാസമുറയും പിന്നെ മലയാളികൾ ഏറെ ആഗ്രഹിച്ച പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റവും ആദിയിലൂടെ സാക്ഷാത്ക്കരിച്ചു എന്നതിൽ ജീത്തുവിനെന്നും അഭിമാനിക്കാം…
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ “മിഴിയോരം”എന്ന ഗാനത്തിന്റെ അൺ പ്ലഗ്ഗ്ഡ് വേർഷൻ ഹൃദ്യമായി അനുഭവപെട്ടു..പ്രണവ് എഴുതി പാടിയ “ജിപ്സി വുമൺ”എന്ന ഗാനവും മനോഹരമായി ….മറ്റു ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുന്നു …..അനിൽ ജോൺസൻ നൽകിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ത്രില്ലെർ മൂടുമായി ചേർന്ന് നില്ക്കുന്നു…ഛായാഗ്രഹണവും എഡിറ്റിംഗും മികവ് പുലർത്തി..പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ അമിത പ്രതീക്ഷയില്ലാതെ സമീപിക്കുകയാണെങ്കിൽ ഒരു തവണ തീയേറ്ററിൽ പോയി വിരസത ഇല്ലാതെ കാണാൻ കഴിയുന്ന ഒരു ചിത്രമാണ് ജീത്തു ജോസെഫിന്റെ “ആദി”..!!
BMK