Home Live music Indian film playback singer Unni Menon to lead “Swararaga Sandhya” music show...

Indian film playback singer Unni Menon to lead “Swararaga Sandhya” music show in London

339
0
SHARE

മാന്ത്രികസംഗീതത്തിന്റ്റെ അലയടികളുമായി ഉണ്ണിമേനോനും സംഘവും ലണ്ടൻ ഈസ്റ്റ് ഹാമിൽ.

പുതു വെള്ളമഴയുമായി തമിഴകം കീഴടക്കിയ, ലോകപ്രശസ്ത സംഗീതജ്ഞൻ എ ആർ റഹ്മാന്റെ പ്രിയപ്പെട്ട ഗായകൻ, കലൈമാമണി (2018) അവാർഡ് നൽകി തമിഴകം ആദരിച്ച മലയാളത്തിന്റെ പ്രിയഗായകൻ ശ്രീ ഉണ്ണിമേനോൻ ഈസ്റ്റ് ഹാമിൽ സ്വരരാഗസന്ധ്യയുമായി എത്തുന്നു.

കേരള, തമിഴ്‌നാട് ഗവൺമെന്റുകളുടെ മികച്ച ഗായകനുള്ള നിരവധി അവാർഡുകൾ വാരിക്കൂട്ടിയ, നാലായിരത്തോളം ഹിറ്റ് ഗാനങ്ങൾ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആലപിച്ച ഉണ്ണിമേനോനും സംഘവും നിങ്ങളുടെ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകുവാൻ എത്തുമ്പോൾ കോമഡിയുടെ ഉൽസവവുമായി റെജി രാമപുരവും ചിരിയുടെ മലപ്പടക്കത്തിന് തീ കൊളുത്തുന്നു.

ശ്രീ ഉണ്ണിമേനോനൊപ്പം അനുഗ്രഹീത പിന്നണി ഗായിക ചിത്ര അരുണും, തകർപ്പൻ കോമഡി പ്രശസ്ത വരദയും സ്റ്റേജിലെത്തുമ്പോൾ UK മലയാളികൾക്ക് കുടുംബസമേതം ആസ്വദിക്കാനുള്ള, വർണപ്പകിട്ടാർന്ന മറ്റൊരു കലാസന്ധ്യയയാകും അരങ്ങേറുന്നത്.

നൂതനമായ ശബ്ദസാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഏപ്രിൽ മാസം 27 ന് വൈകുന്നേരം തിരശീല ഉയരുന്ന സ്വരരാഗസന്ധ്യയിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

Unni Menon is an Indian film playback singer. He has sung over 3000 songs in South Indian languages like Malayalam, Tamil, Telugu and Kannada. In the early part of his career, he spent many years as a low-profile playback singer.

The turning point in his career came when he sang the song “Pudhu Vellai Mazhai” from Mani Ratnam’s award-winning 1992 Tamil film Roja, composed by A. R. Rahman. He has frequently associated with A. R. Rahman, lending his voice to nearly 25 popular songs from films like Karuththamma (1994) and Minsaara Kanavu (1997).

This event is organised by Friends of London. For more details please contact on 07958792290

Venue – Trinity Centre, East Ave, East Ham, London E12 6SG Time -18:30hrs.

Buy ticketswww.shop.kushlosh.com

LEAVE A REPLY

Please enter your comment!
Please enter your name here