“ഞാൻ പ്രകാശൻ”
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച പുതിയ മലയാള ചിത്രമാണ് “ഞാൻ പ്രകാശൻ”. ഛായാഗ്രഹണം എസ്.കുമാറും, കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷാൻ റഹ്‌മാനാണ് ‘ഞാൻ പ്രകാശനിലെ’ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.
ചിത്രം ഇറങ്ങിയപ്പോൾ തന്നെ ഒരുപാടു ഗംഭീര അഭിപ്രായങ്ങൾ പല ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നന്മയുള്ള ചിത്രം,കേരള തനിമയുള്ള ചിത്രം, പഴയ ലാലേട്ടനെ അനുസ്മരിപ്പിക്കുന്ന ഫഹദിന്റെ ഗംഭീരമായ അഭിനയം, ഫീൽ ഗുഡ് മൂവി ….ശരിക്കും എന്താണ് “ഞാൻ പ്രകാശൻ” എന്നാണീ നിരൂപണം പരിശോധിക്കുന്നത്…
സത്യൻ അന്തിക്കാട് ശ്രീനിവാസൻ കോംബോ മുൻകാലങ്ങളിൽ ഒരുക്കിയ മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് ഹിറ്റുകളുടെ അടുത്തെങ്ങും എത്തില്ല “ഞാൻ പ്രകാശൻ”..
ചിത്രത്തിന്റെ കഥയും, കഥാപരിസരങ്ങളും നമുക്ക് സുപരിചിതമാണ്….ചിത്രത്തിന്റെ കഥ മുൻപോട്ടു പോകുന്നത് പ്രേക്ഷകന് ഊഹിക്കുവാൻ കഴിയുന്ന സ്ഥിരം പാറ്റേർണിൽ തന്നെയാണ് …
“സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ട്വിസ്റ്റ് പ്രതീക്ഷിക്കരുത് എന്നത് മറക്കുന്നില്ല..”
“വിനോദയാത്ര” എന്ന മുൻകാല സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പ്രേമേയവുമായി ചേർന്ന് പോകുന്നതാണ് പ്രകാശനും….
ഒരു ഇന്ത്യൻ പ്രണയകഥയിലെ നായകനും, പ്രകാശനും തമ്മിൽ ഒരുപാടു പ്രകടമായ വ്യത്യാസങ്ങളും സ്‌ക്രീനിൽ കാണാൻ കഴിയില്ല..
ഇതിലെ സലോമി പ്രകാശൻ ലവ് ട്രാക്കിനു വ്യക്തതയില്ല….ശരിക്കും എന്തിനാണ് സലോമി പ്രകാശനെ തേച്ചിട്ടു പോയത്…? അതോ പണ്ട് പ്രേമിച്ചു പറ്റിച്ചു പോയ പ്രകാശന് ഒരു പണി കൊടുത്തതാണോ സലോമി ??
അഭിനയത്തിൽ ഫഹദ് തന്റെ കഥാപാത്രം ഏറ്റവും മികച്ച രീതിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്… ചില കോമഡി ഒക്കെ നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. ശ്രീനിവാസനും തരക്കേടില്ലായിരുന്നു…
എന്നാൽ സ്ത്രീ കഥാപാത്രങ്ങളായി വന്ന എല്ലാവരും സ്വാഭാവികത ഇല്ലാത്ത അഭിനയം കൊണ്ട് കല്ലുകടി സൃഷ്ടിച്ചു.. സ്വാതിയായി വന്ന കുട്ടിയുടെ സംഭാഷണങ്ങൾ അസ്വാഭാവികമായി തോന്നി …അതുപോലെ അസുഖം ബാധിച്ച കുട്ടിയുടെ അമ്മയുടെ പ്രകടനവും മികച്ചതായി തോന്നിയില്ല… നായികയും വന്നു പോയി എന്ന് മാത്രം..
പാട്ടുകൾ ശരാശരി നിലവാരം പുലർത്തി…ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ഗംഭീരം എന്ന് പറയാൻ കഴിയില്ല ….!! എസ്.കുമാറിന്റെ ക്യാമറ ചിത്രം ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ മികവോടെ പകർത്തിയിട്ടുണ്ട് ….!!
ഞാൻ പ്രകാശൻ ഒരുപാടു പുതുമകൾ വാരിവിതറി ,നിറയെ കോമഡി ഉള്ള ഒരു അസാധാരണ മികവുള്ള ഒരു സത്യൻ അന്തിക്കാട് ചിത്രമൊന്നും അല്ല…!!
കണ്ടിരിക്കാൻ കഴിയുന്ന എന്നാൽ ഒട്ടും ബോറടിപ്പിക്കാത്ത ഒരു സാധാരണ ചിത്രം.. പിന്നെ അശ്ലീലമോ ദയാർത്ഥമോ ഒന്നും ഇല്ലാത്തതു കൊണ്ട് കുടുംബമൊത്തു പോയി കാണാൻ കഴിയുന്ന മലയാളിത്തമുള്ള ഒരു ശരാശരി ചിത്രം അതാണ് “ഞാൻ പ്രകാശൻ”…
Rating:3/5
Review by:B.M.K